ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസ് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് മറിഞ്ഞു

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്‌ആർടിസി ബസ് മറിഞ്ഞു. വാളകം മേഴ്‌സ് ഹോസ്‌പിറ്റലിന് സമീപമായിരുന്നു അപകടം. തിരവനന്തപുരത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് ഇല്‌ക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. ബസിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് കെഎസ്‌ആർടിസി ബസ് ഉയർത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button