കേരള സന്ദർശനം ഉറപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉടൻ കേരളം സന്ദർശിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ചെന്നൈയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമൊപ്പമാണ് വിജയ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും നേതാക്കൾ വ്യക്തമാക്കി.

ഇന്ത്യ സഖ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചതിലുള്ള സന്തോഷവും മുഖ്യമന്ത്രിയെ അറിയിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുസ്ലിം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ 131-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയിലും മുഖ്യമന്ത്രി വിജയ് പങ്കെടുത്തു. ചെന്നൈ ട്രിപ്ലിക്കെനിലെ ഖാഇദെ മില്ലത്തിന്റെ കബറിടത്തിൽ നടന്ന പ്രത്യേക പ്രാർഥനാ ചടങ്ങുകളിലായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഖാദർ മൊയ്തീൻ, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, തമിഴ്നാട് മന്ത്രി എ.എം. ഷാജഹാൻ എന്നിവരും പങ്കെടുത്തു. മുഖ്യമന്ത്രി സി. ജോസഫ് വിജയും ചടങ്ങിൽ പങ്കാളിയായി ഖാഇദെ മില്ലത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button