നടന്‍ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി(84)​ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് മരണം. ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിലായിരിക്കും അന്ത്യ കര്‍മങ്ങള്‍ നടക്കുക.

ദുബായിൽ കാർ റേസിംഗുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്ന അജിത് കുമാർ അമ്മയുടെ വിയോഗ വാർത്തയെ തുടർന്ന് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.അജിത്തിന്റെ അമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്. മുഖ്യമന്ത്രി വിജയ്.

നടന്‍ കമല്‍ ഹാസന്‍, മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയിയലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്.തനിക്ക് ജീവന്‍ നല്‍കുകയും താന്‍ വലിയ ഉയരങ്ങള്‍ കൈവരിക്കുന്നത് കാണുന്നതില്‍ സന്തോഷിക്കുകയും ചെയ്ത അമ്മയുടെ വിയോഗത്തില്‍ വേദനിക്കുന്ന അജിത് കുമാറിനെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്ന് സ്റ്റാലിന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

രണ്ട് വര്‍ഷം മുമ്പായിരുന്നു അജിത്തിന്റെ അച്ഛന്‍ സുബ്രഹ്മണി മരണപ്പെടുന്നത്. ഈ വിയോഗത്തിന്റെ വേദനയില്‍ നിന്നും തിരിച്ചുവരുന്നതിനിടെയാണ് അജിത്തിന് അമ്മയേയും നഷ്ടമാകുന്നത്. അനില്‍ കുമാര്‍, അനൂപ് കുമാര്‍ എന്നിവരാണ് അജിത്തിന്റെ സഹോദരങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button