‘ടിവികെ കേരളത്തിൽ വന്നാൽ എന്താണ് പ്രശ്‌നം?’; “വിജയ് ആദ്യം പ്രവർത്തിച്ച് തെളിയിക്കട്ടെ”; ടിവികെയെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ Vijayയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ Suresh Gopi. പ്രവർത്തിച്ച് തെളിയിക്കുന്നതിന് മുൻപ് വിജയ്‌യെ വിമർശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. “മുഖ്യമന്ത്രി വിജയ് ആദ്യം ജോലി ചെയ്യട്ടെ. അദ്ദേഹം ഭരിച്ച് സ്വയം തെളിയിക്കട്ടെ. അതിന് മുമ്പ് അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ല. ജനങ്ങൾ അദ്ദേഹത്തിന് ഒരു അവസരം നൽകിയിട്ടുണ്ട്. അത് നന്നായി ചെയ്യട്ടെ,” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

തമിഴ്‌നാട്ടിൽ വിജയിച്ച ഒരു പാർട്ടി കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിൽ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. “അദ്ദേഹം വരുന്നെങ്കിൽ വരട്ടെ. കേരളത്തിൽ എവിടെ വേണമെങ്കിലും വന്ന് പാർട്ടി തുടങ്ങട്ടെ. എല്ലാവരും വന്ന് ജനങ്ങൾക്ക് നല്ലത് ചെയ്യട്ടെ,” എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

അതേസമയം, Vijayയുടെ തമിഴക വെട്രി കഴകം കേരളത്തിലും സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. വയനാട് ജില്ലയിലെ Vengappallyയിലാണ് ടിവികെയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.

ടിവികെയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് വെങ്ങപ്പള്ളി ടൗണിൽ വലിയ ഫ്‌ളക്‌സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ കേരള രാഷ്ട്രീയത്തിലും ടിവികെയുടെ വരവ് ചർച്ചയായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button