കർണാടകയിൽ നേതൃമാറ്റമില്ല; സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി തുടരും

ന്യൂഡൽഹി: കർണാടകയിലെ അധികാര തർക്കത്തിന് താത്കാലിക വിരാമം. ഡി.കെ. ശിവകുമാർ–സിദ്ധരാമയ്യ നേതൃവിവാദം സംബന്ധിച്ച പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി.

നേതൃമാറ്റമുണ്ടാകില്ലെന്നും നിലവിലെ സർക്കാർ സംവിധാനം തുടരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും രാജ്യസഭാ സീറ്റുകൾ സംബന്ധിച്ച ചർച്ചകൾക്കുമാണ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർയും തമ്മിലുള്ള നേതൃമാറ്റ ചർച്ചകൾക്ക് ഇടയിൽ ഉയർന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

സംസ്ഥാനത്ത് മൂന്ന് രാജ്യസഭാ സീറ്റുകൾ സംബന്ധിച്ച ചർച്ചകളും ഹൈക്കമാൻഡ് യോഗത്തിൽ നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. നേതൃമാറ്റം സംബന്ധിച്ച പ്രചാരണങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കണമെന്ന് എഐസിസി നേതൃത്വം അഭ്യർത്ഥിച്ചു.

അതിനിടെ, ശിവകുമാറിനെ പിന്തുണയ്ക്കുന്ന വിഭാഗം ടേം വ്യവസ്ഥ പ്രകാരമുള്ള അധികാര കൈമാറ്റം വേണമെന്ന് ആവശ്യപ്പെടുമ്പോൾ, സിദ്ധരാമയ്യയ്ക്ക് പിന്തുണയുള്ള വിഭാഗം നിലവിലെ ഭരണക്രമം തുടരണമെന്ന നിലപാടിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button