സപ്ലൈകോയുടെ ആലിൻ സ്മാരക നോട്ടുബുക്ക് പ്രകാശനം ചൊവ്വാഴ്ച

തിരുവനന്തപുരം: സപ്ലൈകോ ആലിൻ ബ്രാൻഡിൽ പുറത്തിറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം നാളെ നടക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ ഉച്ചയ്ക്ക് 1.30ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥമാണ് ഈ വർഷത്തെ നോട്ടുബുക്കുകൾ സപ്ലൈകോ പുറത്തിറക്കുന്നത്. മേയർ മിനിമോൾ വി.കെ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിക്കും.

ടിജെ വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം, ജനറൽ മാനേജർ എം.യു ബിജു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

നോട്ടുബുക്കുകളുടെ കവർ ഡിസൈൻ തയ്യാറാക്കിയ തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും. സാമൂഹിക സന്ദേശവും ഓർമ്മയുമൊന്നിച്ച് ഒരുക്കുന്ന ഈ പദ്ധതി ശ്രദ്ധേയമാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button