‘അമ്മ’ കുടുംബ സംഗമ വിവാദം; 75 ലക്ഷം സ്പോൺസർഷിപ്പ് ധാരണയിൽ പുതിയ വെളിപ്പെടുത്തൽ

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ AMMA (Association of Malayalam Movie Artists)യുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട സ്‌പോൺസർഷിപ്പ് ധാരണാപത്രം പുറത്ത്. പരിപാടിയുടെ പ്രധാന സ്‌പോൺസറായി ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രം മുന്നോട്ടുവന്നതായാണ് വിവരം.
വെണ്ണല മഹാദേവ ക്ഷേത്രം ‘അമ്മ’യുടെ കുടുംബ സംഗമത്തിന് 75 ലക്ഷം രൂപ നൽകുമെന്നായിരുന്നു ധാരണ. ഈ കരാറിൽ കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറും ഒപ്പുവെച്ചതായി റിപ്പോർട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി തുക കൈമാറാനായിരുന്നു ധാരണ. ഇതിന്റെ ഭാഗമായി 30 ലക്ഷം രൂപ മുൻകൂറായി ക്ഷേത്രം നൽകിയതായും വിവരമുണ്ട്.
അതേസമയം, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഈ സ്‌പോൺസർഷിപ്പിനെ എതിർത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ കരാർ സ്വീകരിക്കാൻ തീരുമാനിച്ചതായി പറയുന്നു. സംഭവം സിനിമാ സംഘടനയ്ക്കുള്ളിലും പുറത്തും ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.


