സോഷ്യൽ മീഡിയയിൽ ‘2026 Ebola Outbreak’ ട്രെൻഡിങ്; ലോകമെമ്പാടും ആശങ്ക

ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ “2026 Ebola Outbreak” എന്ന ഹാഷ്ടാഗ് വ്യാപകമായി ട്രെൻഡിങ് ആകുന്നു. കോൺഗോയും ഉഗാണ്ടയും കേന്ദ്രീകരിച്ച് എബോള വൈറസ് വ്യാപനം ശക്തമായതും ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമാണ് ഓൺലൈൻ ചർച്ചകൾക്ക് കാരണമായത്.
X, Reddit, TikTok എന്നിവയിൽ ലക്ഷക്കണക്കിന് പോസ്റ്റുകളാണ് വൈറലാകുന്നത്. പ്രത്യേകിച്ച് പുതിയ “Bundibugyo” വകഭേദത്തിന് വാക്സിൻ ലഭ്യമല്ലെന്ന റിപ്പോർട്ടുകൾ ആളുകളിൽ ആശങ്ക വർധിപ്പിച്ചു.
ചില ഉപയോക്താക്കൾ COVID കാലഘട്ടവുമായി താരതമ്യം ചെയ്ത് മുന്നറിയിപ്പുകൾ പങ്കുവയ്ക്കുമ്പോൾ, തെറ്റായ വിവരങ്ങളും ഗൂഢാലോചന പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, WHOയും വിവിധ ആരോഗ്യ ഏജൻസികളും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



