ചെപ്പോക്കിൽ പൊരുതാൻ Chennai Super Kings; പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ വിജയം നിർണായകം

ചെന്നൈ: ഐപിഎല്‍ സീസണിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെ പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരം ഡിവാള്‍ഡ് ബ്രെവിസ് ആണ് ടോപ് സ്‌കോര്‍. 12 പോയിന്റുള്ള ചെന്നൈക്ക് പ്ലേഓഫിലെത്താന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയം അനിവാര്യമാണ്.

ഓപ്പണര്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. 13 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയ താരത്തെ പാറ്റ് കമ്മിന്‍സ് ആണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 15(21) റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. ഉര്‍വില്‍ പട്ടേല്‍ 13(8), കാര്‍ത്തിക് ശര്‍മ്മ 32(19) റണ്‍സ് വീതം നേടി.

ഡിവാള്‍ഡ് ബ്രെവിസ് 44(27), ശിവം ദൂബെ 26(23), പ്രശാന്ത് വീര്‍ 11(9) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.അക്കീല്‍ ഹൊസൈന്‍ 3*(1) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. 14 പോയിന്റുള്ള ഹൈദരാബാദിനും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button