സ്വർണം വാങ്ങാൻ സുവർണാവസരം; വില വീണ്ടും താഴേയ്ക്ക്, ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 65 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന്റെ ഇന്നത്തെ വില 14,320 രൂപയായി. ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് കൂറഞ്ഞത്. ഇതോടെ പവൻ വില 1,14,560 രൂപയായി. വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിലുണ്ടായ ഈ ഇടിവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായേക്കും.

മേയ് പതിമൂന്നിന് സ്വർണവിലയിൽ വൻ വർദ്ധനയാണ് ഉണ്ടായത്. ഒരു ദിവസംകൊണ്ട് പതിനായിരത്തോളം രൂപ കൂടിയതിനെതുടർന്ന് സ്വർണവില പവന് 1,23,120 എന്ന നിരക്കിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു.1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില.സ്വർണത്തിന്റെ ഇറക്കുമതി കുറയ്‌ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടിയിരുന്നു.

ഇത് നേരത്തെ ആറ് ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ 15 ശതമാനമാണ്. വിവാഹ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. രൂപയുടെ വിനിമയ നിരക്ക് പിടിച്ചുനിർത്താനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നീക്കമെന്നാണ് വിശദീകരണം. തീരുവ കൂട്ടിയതിന് പിന്നാലെ വില ഒറ്റയടിക്ക് വലിയ തോതിൽ ഉയർന്നിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വില താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button