ഹൃദയബന്ധങ്ങൾ മറക്കാത്ത നേതാവ്; കുടുംബസന്ദർശനവുമായി അഡ്വ. എം. റഹ്‌മത്തുള്ള

മഞ്ചേരി: സംസ്ഥാനതലത്തിൽ നാലാം റാങ്കും 57,887 വോട്ടുകളുടെ ഉജ്ജ്വല ഭൂരിപക്ഷവും നേടി മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്‌മത്തുള്ള കുടുംബസന്ദർശനവുമായി ലീഗ് നേതാവ് ജി. മാഹിൻ അബൂബക്കറുടെ വസതിയിലെത്തി.
ഭാര്യ ഡോ. സുഹ്‌റാബാനുവിനൊപ്പമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. കുടുംബാംഗങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ഏറെ നേരം സൗഹൃദ സാന്നിധ്യമായി സമയം ചിലവഴിക്കുകയും ചെയ്തതോടെ സന്ദർശനം ഹൃദയസ്പർശിയായ അനുഭവമായി മാറിയതായി ജി. മാഹിൻ അബൂബക്കർ പറഞ്ഞു.
ഒരു തൊഴിലാളി പ്രസ്ഥാന പ്രവർത്തകൻ എത്ര ഉയരങ്ങളിലെത്തിയാലും താൻ നടന്നുവന്ന വഴികളും കൂടെയുണ്ടായ മനുഷ്യരെയും മറക്കാറില്ലെന്നതിന് ജീവനുള്ള തെളിവാണ് അഡ്വ. എം. റഹ്‌മത്തുള്ളയെന്നും അദ്ദേഹം പറഞ്ഞു.
അധികാര പദവികൾ അദ്ദേഹത്തെ ഉയർത്തിയെങ്കിലും മനുഷ്യസ്നേഹവും ലാളിത്യവും കൂടുതൽ പ്രകാശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തോടൊപ്പം എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്‌സണുമായ വല്ലാഞ്ചിറ മജീദ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് മംഗലപുരം ഷാജി, ജില്ലാ ജനറൽ സെക്രട്ടറി എ. സക്കീർ ഹുസൈൻ, ഷോപ്പ്സ് എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബൈർ നാലകത്ത്, സി-ആപ്റ്റ് എസ്.ടി.യു സംസ്ഥാന ട്രഷറർ ജി. എസ്. ശ്യാംലാൽ, ബിജു, ലിഥിൻ എന്നിവരും പങ്കെടുത്തു.
കുടുംബാംഗങ്ങളായ ഷംസുദ്ദീൻ, സൈനബാ കുഞ്ഞ്, അഡ്വ. അബ്ദുൽ സലിം എം., ഉമൈബീവി, ഫാത്തിമ, റംല, ലതിക, ശാരദ, അയൽവാസിയായ ലളിത ടീച്ചർ, വാർഡ് യു.ഡി.എഫ് മെമ്പർ പ്രേമൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എം.എൽ.എയുടെയും ചെയർപേഴ്സന്റെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ഡാനിഷ്, ഷാൻ കോർമാത്ത് എന്നിവരും അതിഥികളായി എത്തിച്ചേർന്നത് ചടങ്ങിന് കൂടുതൽ സ്നേഹസൗഹൃദങ്ങളുടെ നിറം പകർന്നു.



