മാറ്റമില്ലാത്ത ‘0277’; ആഡംബര കാറുകളിലും Vijay കാത്തുസൂക്ഷിക്കുന്ന വിങ്ങുന്ന ഓർമ്മ

ചെന്നൈ: തമിഴകത്തിന്റെ പ്രിയതാരവും രാഷ്ട്രീയനേതാവുമായ Vijayയുടെ വാഹനശേഖരം എപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അടുത്തിടെ സ്വന്തമാക്കിയ BMW i7, Lexus LM, Toyota Vellfire എന്നിവയും രാഷ്ട്രീയ യാത്രകൾക്കായി ഒരുക്കിയ പ്രചാരണ ബസും ആഡംബരത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. എന്നാൽ ഈ വാഹനങ്ങളിലെല്ലാം ആരാധകർ ശ്രദ്ധിച്ച ഒരു പൊതുഘടകം ഉണ്ട് — നമ്പർ പ്ലേറ്റിലെ ‘0277’ എന്ന അക്കം.

വെറും ഫാൻസി നമ്പർ എന്നതിലുപരി, Vijayയുടെ ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തിപരമായ ഓർമ്മയുടെ അടയാളമാണത്.

ഈ നമ്പർ അദ്ദേഹത്തിന്റെ ഇളയ സഹോദരി വിദ്യയുടെ ജന്മദിനത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. 1977 ഫെബ്രുവരി 14-ന് ജനിച്ച വിദ്യ, വളരെ ചെറുപ്പത്തിലേ ലോകത്തോട് വിടപറഞ്ഞു. രണ്ടാം വയസ്സിൽ സഹോദരിയെ നഷ്ടപ്പെട്ടത് ബാല്യകാലത്ത് വിജയിയെ ഏറെ തളർത്തിയിരുന്നു.

പല അഭിമുഖങ്ങളിലും സഹോദരിയുടെ വേർപാട് തന്നെ ഏറെ അന്തർമുഖനാക്കിയതായി Vijay തുറന്ന് പറഞ്ഞിട്ടുണ്ട്. ആ വേദനയും സ്നേഹവും ഇന്നും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായാണ് തുടരുന്നത്.

തന്റെ മകളായ ദിവ്യ സാഷയുടെ പേരിലും ആ ഓർമ്മയുടെ സ്പർശമുണ്ടെന്നാണ് ആരാധകർ പറയുന്നത്. ‘വിദ്യ’ എന്ന പേരിനോട് സാമ്യമുള്ള രീതിയിലാണ് ആ പേര് തിരഞ്ഞെടുത്തതെന്നും ചർച്ചയുണ്ട്.

ഓരോ പുതിയ വാഹനത്തിലും ‘0277’ എന്ന നമ്പർ ഉറപ്പുവരുത്തുന്നതിലൂടെ, തന്റെ ജീവിതയാത്രകളിലെല്ലാം സഹോദരിയുടെ സാന്നിധ്യം ഒപ്പമുണ്ടാകണമെന്ന ആഗ്രഹമാണ് Vijay പ്രകടിപ്പിക്കുന്നത്.

ആഡംബര ലോകത്തും തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിലും പ്രിയപ്പെട്ടവരോടുള്ള സ്നേഹവും ഓർമ്മകളും മറക്കാതെ സൂക്ഷിക്കുന്ന ദളപതിയുടെ ഈ മനസ്സ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിക്കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button