കേരളസർവകലാശാല പ്രവേശന പരീക്ഷകൾ മെയ് 18 മുതൽ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠന-ഗവേഷണ വകുപ്പുകളിലെ 2026-27 അധ്യയന വർഷത്തെ പ്രവേശന പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും നാല് വർഷ ബിരുദ കോഴ്സുകളിലേക്കുമായുള്ള എൻട്രൻസ് പരീക്ഷകൾ മെയ് 18 മുതൽ 21 വരെയാണ് നടക്കുക.
എം.എസ്സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ലിബ്.ഐ.എസ്സി, എം.എഡ്, എൽ.എൽ.എം, എം.ടെക് ഉൾപ്പെടെയുള്ള പി.ജി കോഴ്സുകളിലേക്കും നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശന പരീക്ഷ നടക്കുന്നത്. പരീക്ഷാ ടൈംടേബിൾ സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ 0471 2308328, 9188524612 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. കൂടാതെ, പി.ജി പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് csspghelp2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും നാല് വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് cssfyugphelp2026@gmail.com എന്ന വിലാസത്തിലും ബന്ധപ്പെടാവുന്നതാണെന്ന് സർവകലാശാല അറിയിച്ചു.



