കുംഭമേള വൈറൽ താരത്തിന്റെ വിവാഹം​ ; കേസെടുക്കാൻ എസ്‌സി – എസ്‌ടി കമ്മിഷന്റെ നി‌ർദ്ദേശം

ന്യൂഡൽഹി: കുംഭമേള വൈറൽ താരം കേരളത്തിൽ വച്ച് വിവാഹിതയായ സംഭവത്തിൽ കേസെടുക്കാൻ ദേശീയ പട്ടികജാതി- പട്ടികവർഗ കമ്മിഷൻ നിർദ്ദേശം നൽകി. പരാതിക്കാരനായ പ്രഥം ദുബെയ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. പൊലീസ് നടപടികളിൽ കമ്മിഷന് അതൃപ്തിയുണ്ടെന്നും പ്രഥം ദുബെ മാദ്ധ്യമങ്ങളോട് പറഞ്ഞു. രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് കേരള പൊലീസും അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ദേശീയ പട്ടികജാതി കമ്മിഷൻ മദ്ധ്യപ്രദേശ്,​ കേരള പൊലീസ് മേധാവിമാരെയും പെൺകുട്ടിയുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. തിരുവനന്തപുരം റേഞ്ച് ‌ഡി.ഐ.ജിയാണ് കേരളത്തിൽ നിന്ന് ഹാജരായത്. ഹിയറിംഗിന് ശേഷം പെൺകുട്ടിയുടെ രക്ഷിതാക്കളും മാദ്ധ്യമങ്ങളെ കണ്ടിരുന്നു.

കുംഭമേള താരത്തെ വിവാഹം കഴിച്ച് ഫർമാനെതിരെ പോക്സോ വകുപ്പ് ചുമത്തുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം വിവാഹസമയത്ത് താരത്തിന് 18 വയസ് പൂർത്തിയായിരുന്നു എന്നാണ് കേരള പൊലീസിന്റെ വാദം. നടപടികളെല്ലാം പൂർണമായും നിയമപരമാണെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *