28-ാം വയസ്സിൽ മന്ത്രി… പിന്നീട് കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ് രമേശ് ചെന്നിത്തലയുടെ ഉയർച്ച!

തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിലെ അതികായനായ ലീഡർ കെ കരുണാകന് ഒരേ നിർബന്ധമായിരുന്നു തന്റെ മന്ത്രിസഭയിൽ ആ ചെറുപ്പക്കാരന് അവസരം കൊടുക്കണം എന്നത്. അത്രത്തോളം ഊർജ്ജസ്വലനായ, ഭാഷാ പ്രാവീണയും കൊണ്ട് ഏവരുടെയും മനസ്സിൽ ഇടം നേടിയ, ജനങ്ങളെ എളിമ കൊണ്ട് വിസ്മപ്പിച്ച ആ ചെറുപ്പക്കാരന്റെ പേര് രമേശ് ചെന്നിത്തല എന്നായിരുന്നു. ലീഡർ കെ കരുണാകരൻ തന്റെ മന്ത്രിസഭയിലേക്ക് ഗ്രാമ വികസന വകുപ്പ് മന്ത്രിയായി രമേശ്‌ ചെന്നിത്തലയെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം വെറും 28 വയസ്സ്. കേരളത്തിലെ ഇന്നുവരെ കണ്ട് ഏറ്റവും ചെറുപ്പക്കാരൻ ആയ മന്ത്രിയായി രമേശ് ചെന്നിത്തല മാറിയത് അങ്ങനെയാണ്. ലീഡറുടെ വിശ്വാസം തെറ്റിയില്ല.

തനിക്ക് കിട്ടിയ ഗ്രാമ വികസന വകുപ്പ് ജനകീയമാക്കുന്നതിൽ വിജയിക്കാൻ ആ ചെറുപ്പക്കാരന് അധികകാലം വേണ്ടി വന്നില്ല. പിന്നീട് സംസ്ഥാന ദേശീയ രാഷ്ട്രീയത്തിലെ ശക്തനായ ഒരു നേതാവായി രമേശ് ചെന്നിത്തല മാറുകയായിരുന്നു.
കോൺഗ്രസിലെ എണ്ണം പറഞ്ഞ നേതാക്കളിൽ ഉറച്ച നിലപാടും സംഘാടന പാഠവവും കൊണ്ട് കൊണ്ട് ശ്രദ്ധേയനായ നേതാവാണ് രമേശ്‌ ചെന്നിത്തല. എല്ലാവരെയും കൂട്ടിയിണക്കി ഒത്തൊരുമിച്ചു മുന്നോട്ട് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവും അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിലെ അതി ശക്തനായ നേതാക്കളിൽ ഒരാളാക്കി മാറ്റിയത്. ആ നേതൃത്വ ഗുണങ്ങളാണ് 2014-ൽ അദ്ദേഹത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ കസേരയിലേക്ക് എത്തിച്ചത്.

അത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധികളും സംഘർഷങ്ങളും നിറഞ്ഞ കാലഘട്ടമായിരുന്നു. പ്രത്യേകിച്ച് ടി.പി. ചന്ദ്രശേഖരൻ വധവും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും സംസ്ഥാന രാഷ്ട്രീയത്തെ നടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയായി മന്ത്രിസഭയിലേക്ക് ക്ഷണിച്ചത്. ഒൻപത് വർഷത്തോളം കെപിസിസി പ്രസിഡന്റായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹത്തിന് ഈ നിർണ്ണായക ചുമതല ലഭിച്ചത്.

ആഭ്യന്തര മന്ത്രിയായ ശേഷം, രമേശ് ചെന്നിത്തല തന്റെ ഭരണപരമായ കഴിവും തീരുമാനക്ഷമതയും വ്യക്തമായി തെളിയിച്ചു. ആഭ്യന്തര വകുപ്പിനെ കൂടുതൽ ജനകീയമാക്കാനും പൊതുജനങ്ങൾക്ക് അടുത്ത് കൊണ്ടുവരാനും അദ്ദേഹം ശ്രദ്ധിച്ചു. സംസ്ഥാനത്ത് വ്യാപകമായിരുന്ന പലിശ ഗുണ്ടാ മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് സാധാരണക്കാരെ ചൂഷണം ചെയ്തിരുന്ന അനധികൃത ശൃംഖലകൾക്ക് തിരിച്ചടി നൽകി. നിയമം നടപ്പിലാക്കുന്നതിൽ അദ്ദേഹം കാട്ടിയ ആർജ്ജവം പൊതുജനങ്ങളിൽ വിശ്വാസം വർധിപ്പിച്ചു.

അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ആരെയും പരിഗണിക്കാതെ, മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന സമീപനം അദ്ദേഹത്തിന് ഒരുവശത്ത് അഭിനന്ദനവും മറുവശത്ത് വിമർശനവും ഉണ്ടാക്കി. എന്നിരുന്നാലും, നിയമം മേലുള്ളതാണെന്ന സന്ദേശം ശക്തമായി നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതും ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹത്തിന് പൊതുജനങ്ങളിൽ വലിയ അംഗീകാരം നേടിക്കൊടുത്ത ഒരു സംഭവമായി മാറി.

സംസ്ഥാനത്ത് വ്യാപകമായിരുന്ന പലിശ ബ്ലേഡ് മാഫിയക്കെതിരെ “ഓപ്പറേഷൻ കുബേര” എന്ന പേരിൽ നടത്തിയ നടപടി അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും ശ്രദ്ധേയ ഇടപെടലുകളിൽ ഒന്നാണ്. നൂറുകണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യുകയും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടിച്ചെടുക്കുകയും ചെയ്ത ഈ നീക്കം, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ ശക്തമായ സർക്കാർ നിലപാടായി മാറി. സാധാരണ ജനങ്ങളെ ചൂഷണം ചെയ്തിരുന്ന അനധികൃത ധനവിനിമയ ശൃംഖലകളെ ചെറുക്കുന്നതിൽ ഈ ഓപ്പറേഷൻ നിർണായക പങ്കുവഹിച്ചു.

യുവജനങ്ങളെ ലക്ഷ്യമിട്ട് ആവിഷ്കരിച്ച “ക്ലീൻ ക്യാമ്പസ് – സേഫ് ക്യാമ്പസ്” പദ്ധതി അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ മറ്റൊരു തെളിവാണ്. ലഹരി ഉപയോഗം പോലുള്ള പ്രശ്നങ്ങളെ നേരിടാൻ ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയോജിപ്പിച്ച് നടപ്പിലാക്കിയ ഈ പദ്ധതി സംസ്ഥാനമൊട്ടാകെ ശ്രദ്ധ നേടി. മെഗാസ്റ്റാർ മമ്മൂട്ടിയെ ബ്രാൻഡ് അംബാസഡറായി കൊണ്ടുവന്നതോടെ ക്യാമ്പസുകളിൽ വലിയ സ്വാധീനം സൃഷ്ടിക്കുകയും യുവജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുകയും ചെയ്തു.

അതോടൊപ്പം, “ക്ലീൻ കേരള – സേഫ് കേരള” പോലുള്ള പദ്ധതികൾ മുഖേന പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും കർശനമായ പോലീസ് ഇടപെടലുകൾ നടപ്പിലാക്കി. ലഹരിക്കെതിരായ പോരാട്ടവും ഈ സമീപനത്തിന്റെ ഭാഗമായിരുന്നു. ബോധവൽക്കരണവും കർശന നിയമനടപടികളും ഒരുമിച്ച് കൊണ്ടുപോയത് സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്തി.

പോലീസ് സംവിധാനത്തിന്റെ ആധുനികവൽക്കരണത്തിലും അദ്ദേഹത്തിന്റെ കാലഘട്ടം ശ്രദ്ധേയമാണ്. കേസ് രജിസ്ട്രേഷൻ മുതൽ അന്വേഷണം വരെ ഡിജിറ്റലൈസേഷൻ നടപ്പിലാക്കി. സ്മാർട്ട് പോലീസിംഗ്, സിസിടിവി നിരീക്ഷണം, സൈബർ സെല്ലുകളുടെ ശക്തീകരണം എന്നിവ വഴി പോലീസിന്റെ പ്രവർത്തനക്ഷമത വർധിപ്പിച്ചു. കൂടാതെ, ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പൊതുജനങ്ങളുമായി പോലീസിന്റെ ബന്ധം കൂടുതൽ അടുപ്പിച്ചു. സ്റ്റേഷനുകൾ ജനസൗഹൃദമാക്കുകയും പരാതി പരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തതിലൂടെ പൊതുജന വിശ്വാസം ഉയർത്താൻ സാധിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും പ്രത്യേക പ്രാധാന്യം നൽകി. ഹെൽപ്‌ലൈൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്തുള്ള മേഖലകളിൽ കൂടുതൽ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തു. ഇതിലൂടെ സമൂഹത്തിൽ സുരക്ഷാബോധവും ആത്മവിശ്വാസവും വർധിച്ചു.

രമേശ്‌ ചെന്നിത്തലയുടെ ആഭ്യന്തര മന്ത്രിസ്ഥാനം കേരള പോലീസിനെ സാങ്കേതികമായും സാമൂഹികമായും മാറ്റാൻ ശ്രമിച്ച ഒരു നിർണ്ണായക ഘട്ടമായി വിലയിരുത്തപ്പെടുന്നു. ഭരണപരിചയം, തീരുമാനക്ഷമത, ജനകീയ സമീപനം — ഈ മൂന്ന് ഗുണങ്ങളും ഒരുമിച്ച് കാണിക്കുന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തെ പിന്തുണക്കുന്നവർ ഉയർത്തുന്ന ചോദ്യം ഇന്ന് കൂടുതൽ പ്രസക്തമാണ്: ഇത്തരമൊരു നേതാവിന് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള അവസരം ലഭിക്കേണ്ടതില്ലേ?

Related Articles

Leave a Reply

Your email address will not be published. Required fields are marked *