ക്രിസ്‌തുവിന്റെ പീഡാനുഭവ ഓർമകളിൽ ഇന്ന് ദുഃഖവെള്ളി; പ്രാർത്ഥനയിൽ മുഴുകി വിശ്വാസികൾ

തിരുവനന്തപുരം: ക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളുടെയും കുരിശുമരണത്തിന്റെയും ഓ‌ർമപുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ. രാവിലെ മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കുകയാണ്.വിവിധ സഭകളുടെ നേതൃത്വത്തിൽ അനേകം പള്ളികളിൽ കുരിശിന്റെ വഴി നടത്തി.

യേശു പീലാത്തോസിന്റെ കൊട്ടാരത്തിൽ നിന്നും ഗൊൽഗോത്തയിലേയ്ക്ക് കുരിശുചുമന്ന് നടത്തിയ യാത്രയെ അനുസ്‌മരിച്ചുകൊണ്ടാണ് കുരിശിന്റെ വഴി നടത്തുന്നത്. വൈകിട്ട് പീഡാസഹന അനുസ്‌മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവയും പള്ളികളിൽ നടക്കും.

നാളെ രാത്രി പെസഹാ ജാഗരം, പുത്തൻ തിരിയും വെള്ളവും ആശീർവദിക്കൽ എന്നിവ നടക്കും. ഈസ്റ്റർ ദിനത്തിൽ രാവിലെ ഉയിർപ്പ് ഞായർ കർമ്മങ്ങൾ ആരംഭിക്കും. മറ്റെന്നാൾ ഞായറാഴ്‌ചയാണ് വിശ്വാസികൾ ഈസ്റ്റർ ആചരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *