സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സോണിയാ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അസ്വസ്ഥതകളാണ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ. ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമല്ലെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ആശുപത്രിയിൽ മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുണ്ടായിരുന്നു.

79കാരിയായ സോണിയ നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ്. കഴിഞ്ഞ ഡിസംബറിൽ ശ്വാസതടസത്തെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലായിരുന്നു അന്നും പ്രവേശിപ്പിച്ചത്. ശ്വാസതടസത്തിനൊപ്പം ചുമയും ഉണ്ടായിരുന്നു. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് സോണിയ ചികിത്സയ്‌ക്ക് എത്തിയതെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. ഡൽഹിയിലെ കടുത്ത തണുപ്പും വായു മലിനീകരണവും കാരണമാണ് സോണിയയ്‌ക്ക് ശ്വാസതടസമുണ്ടായതെന്നായിരുന്നു അന്ന് അധികൃതർ വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *