ഭിന്നശേഷിക്കാരായി വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബാലറ്റ് പേപ്പര്‍ വീട്ടില്‍ എത്തിക്കും

തിരുവനന്തപുരം: ഭിന്നശേഷിക്കാരായി വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ബാലറ്റ് പേപ്പര്‍ വീട്ടില്‍ എത്തിക്കും. പോസ്റ്റല്‍ ബാലറ്റ് പേപ്പറുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ട വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം.

14 വകുപ്പുകളെ അവശ്യ സര്‍വീസ് വകുപ്പുകളായി കണക്കാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വകുപ്പകളില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുവാനുള്ള സംവിധാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കിയിട്ടുള്ളത്. 85 വയസ്സിന് മുകളിലുള്ള വോട്ടര്‍മാരെ സീനിയര്‍ സിറ്റിസണായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കാക്കിയിട്ടുണ്ട് അവര്‍ക്കും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം.

പോളിംഗ് ബൂത്തുകളില്‍ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് പ്രകാരം വോട്ട് രേഖപ്പെടുത്തുന്നതിന് കമ്മീഷന്‍ നിശ്ചിയിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് ദേശീയ , സംസ്ഥാന , രാഷ്ട്രീയ പാര്‍ട്ടികളുടെയും, സ്ഥാനാര്‍ഥികളുടെയും യോഗം ചേരുന്നതിന് വരണാധികാരികള്‍ക്ക് ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറും, പോസ്റ്റല്‍ ബാലറ്റിന്റെ ജില്ലാ നോഡല്‍ ഓഫീസറും യോഗത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *