ഇന്ത്യയും ന്യൂസിലാൻഡും തമ്മിലെ ലോകകപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ

അഹമ്മദാബാദ്: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലെ ലോകകപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യൻ സംഘത്തിന്റെ വിജയത്തിനായി എല്ലാ പരീക്ഷണങ്ങളും ബിസിസിഐയും സപ്പോർട്ട് സ്റ്റാഫുകളും നടത്തുന്നു.

ഇന്ത്യൻ ടീം കളിക്കുന്ന എല്ലാം വേദികളിലും പ്രാർത്ഥനകളും പൂജകളും മറ്റും നടത്തി സപ്പോർട്ട് സ്റ്റാഫംഗം ദൈവാനുഗ്രഹം തേടാറുണ്ട്. സെമി ഫൈലിന് മുന്നോടിയായി നടന്ന പരിശീലനം 45 വൈകിപ്പിച്ചത് ചന്ദ്രഗ്രഹത്തിലെ ദോഷങ്ങൾ ഏൽക്കാതിരിക്കാനാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഫൈലിന് മുന്നോടിയായി ഇന്ത്യൻ സംഘം താമസിച്ചിരുന്ന ഹോട്ടൽവരെ മാറ്റിയിരിക്കുകയാണ് ബിസിസിഐ.

നേരത്തെ ഈ ഹോട്ടലിലെ താമസത്തിനുശേഷം ഇന്ത്യ രണ്ട് വലിയ മത്സരങ്ങൾ തോറ്റിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലും ഇക്കൊല്ലം ദക്ഷിണാഫ്രിക്കയോടുള്ള സൂപ്പർ എട്ടിലെ തോൽവിയും. ദക്ഷിണാഫ്രിക്കയോട് തോറ്റ മത്സരത്തിൽ കറുത്ത മണ്ണുള്ള പിച്ചിലായിരുന്നു ഇന്ത്യ കളിച്ചത്. അതിനാൽതന്നെ ഫൈനലിമായി ടീം മാനേജ്‌മെന്റ് ചുവന്ന മണ്ണുള്ള പിച്ച് തിരഞ്ഞെടുക്കുമെന്നും വിവരമുണ്ട്.

ഇത് നാലാം തവണയാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2007, 2014, 2024, 2026 വർഷങ്ങളിൽ. കിവീസിന് രണ്ട് തവണ ഫൈനലിലെത്താനായി. 2021ലായിരുന്നു ആദ്യം. അന്ന് ഓസീസിനോട് തോറ്റ് റണ്ണേഴ്സ് അപ്പായി. നാളെ ജയിച്ചാൽ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിറുത്തുന്ന ആദ്യ ടീമായും ഏറ്റവും കൂടുതൽ തവണ കിരീ‌ടം നേടുന്ന ടീമായും ഇന്ത്യ മാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *