അർജുൻ ടെൻഡുൽക്കർ വിവാഹിതനായി; അതിഥികളായി ക്രിക്കറ്റ്, സിനിമാ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ വേദിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. വ്യാവസായിക – സിനിമ – ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഐസിസി ചെയർമാൻ ജയ് ഷാ, മുകേഷ് അംബാനി, നിതാ അംബാനി, മഹേന്ദ്ര സിംഗ് ധോണി, സാക്ഷി ധോണി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ളെ, യുവ്‌രാജ് സിംഗ്, ഇർഫാൻ പത്താൻ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സുരേഷ് റെയ്ന, അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



