നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമെന്ന്;എം എ ബേബി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം എ ബേബി. തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി നയിക്കും. പി ബി യോഗത്തിലാണ് തീരുമാനം. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പട്ടിക പുറത്തുവരും. കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നും എം എ ബേബി പറഞ്ഞു. പി ബി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ല. മറ്റാരെല്ലാം മത്സരിക്കുമെന്നതിൽ താമസിയാതെ ധാരണയിലെത്തും. വിശദമായ ചർച്ച നടത്തി അഞ്ചുദിവസത്തിനകം തീരുമാനിക്കും. മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുമെന്നും എം എ ബേബി വ്യക്തമാക്കി. പിണറായി വിജയൻ ധർമ്മടത്തുതന്നെ മത്സരിക്കുമെന്നാണ് വിവരം.



