കൊച്ചി മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

കൊച്ചി: കൊച്ചി മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇന്നുരാവിലെ എട്ടുമണിയോടെ കലൂരിൽ വച്ച് ട്രെയിൻ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സംഭവം. സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം. അര മണിക്കൂറിൽ ഇപ്പോൾ നേരിടുന്ന പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗതയിൽ ട്രെയിൻ നീങ്ങി തുടങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇതുമൂലം രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലായത്.



