ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി;രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കപ്പെട്ട സർക്കാരാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

എസ് ഐ ടിയുടെ മേൽ ശക്തമായ സമ്മർദ്ദമാണെന്നും എസ്ഐടി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈ എടുത്തത് വാസവനാണ്. ഇപ്പോൾ കൊള്ള പുറത്തു വന്നപ്പോൾ കൈകഴുകുന്നു. ദേവസ്വം ബോർഡ് ഇതുവരെ കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ല. വി എൻ വാസവൻ അന്യൻ കളിക്കുന്നുവെന്നും ഒരേ ചോദ്യത്തിന് രണ്ടു മറുപടി നൽകുന്നുവെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *