ജന്മദിനത്തിൽ ഹാർദിക്കിന്റെ സർപ്രൈസ്; ശ്രീലങ്കൻ കടൽതീരത്ത് മഹികയ്‌ക്കൊപ്പം പ്രണയാർദ്രനായി താരം

കൊളംബോ: ഇന്ത്യൻ ക്രിക്കറ്റിലെ ‘ബാഡ് ബോയ്’ ഇമേജിൽ നിന്നും പ്രണയത്തിന്റെ മാരക ഫോമിലേക്ക് മാറിയിരിക്കുകയാണ് നിലവിൽ ഹാർദിക് പാണ്ഡ്യ. ട്വന്റി-20 ലോകകപ്പിന്റെ തിരക്കിലാണെങ്കിലും തന്റെ പ്രണയിനി മഹിക ശർമ്മയുടെ 25ാം ജന്മദിനം ആഘോഷമാക്കാൻ താരം മറന്നില്ല. ഇൻസ്റ്റാഗ്രാമിലൂടെ ഹാർദിക് പങ്കുവച്ച റൊമാന്റിക് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധേയമാകുന്നത്.

മഹിക എന്റെ രാജകുമാരി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഹാർദിക് തന്റെ കാമുകിക്ക് ജന്മദിനാശംസകൾ നേർന്നത്. ശ്രീലങ്കയിലുള്ള ഒരു ഹോട്ടലിലെ പൂളിൽ കടലിന്റെ പശ്ചാത്തലത്തിൽ പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രമാണ് താരം സ്റ്റോറിയായി പങ്കുവച്ചത്. ഇരുവരും കുറച്ചു കാലമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെ ഈ പോസ്റ്റ് ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ ഹാർദിക് തന്റെ കഴുത്തിൽ പുതിയ ടാറ്റൂ പതിപ്പിച്ചത് വലിയ വാർത്തയായിരുന്നു.

മഹികയുടെ പേരിന്റെ ആദ്യ അക്ഷരമായ ‘M’നൊപ്പം രണ്ട് പുള്ളിപ്പുലികളുമാണ് താരം തന്റെ ശരീരത്തിൽ കോറിയിട്ടത്. അതേസമയം ഈ ടാറ്റൂവിന് പിന്നിൽ വലിയൊരു കഥയുണ്ടെന്നും ടാറ്റൂ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.’ആദ്യം ‘M’ എന്ന് മാത്രം കുത്താനായിരുന്നു പ്ലാൻ. എന്നാൽ അവർ തമ്മിലുള്ള സംഭാഷണങ്ങളിൽ നിന്ന് അവരുടെ ബന്ധത്തിന്റെ ആഴം എനിക്ക് മനസിലായി. ഒറ്റയ്ക്ക് കരുത്തരും ഒന്നിക്കമ്പോൾ തടുക്കാനാവാത്തവരുമാണ് തങ്ങളെന്ന് അവർ പറഞ്ഞു. അതുകൊണ്ടാണ് പുള്ളിപ്പുലികളെ കൂടി ഉൾപ്പെടുത്തിയത്,’ ടാറ്റു ആർട്ടിസ്റ്റ് പറഞ്ഞു. മഹിക തന്റെ ജീവിതത്തിലേക്ക് വന്നത് ഒരു ഭാഗ്യമാണെന്നാണ് ഹാർദിക് പറയുന്നത്.

‘ഇതുവരെ എന്റെ കരിയറിന്റെ 40ശതമാനം മാത്രമേ ഞാൻ പുറത്തെടുത്തിട്ടുള്ളൂ. ബാക്കി 60 ശതമാനം എങ്ങനെ കൊണ്ടുവരാമെന്ന് ചിന്തിച്ചിരിക്കമ്പോഴാണ് മഹിക ജീവിതത്തിലേക്ക് കടന്നുവരുന്നത്. എന്നിലെ ക്രിക്കറ്റ് പ്രേമിയായ കുട്ടിക്ക് കളിയിലുള്ള ആവേശം വീണ്ടെടുക്കാൻ അവൾ ഒരുപാട് സഹായിച്ചു.’ ജിയോ സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ താരം മനസ് തുറന്നു.ജിമ്മിലും വിദേശ ടൂറുകളിലുമെല്ലാം നിലവിൽ ഹാർദിക്കിനൊപ്പം മഹികയെയും നിഴൽ പോലെ കൂടെ കാണാം. നിലവിൽ മികച്ച ഫോമിലുള്ള ഹാർദിക്, ഞായറാഴ്ച അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് അടുത്തതായി മൈതാനത്തിറങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *