ഭാര്യയ്ക്ക് എല്ലാവർഷവും സമ്മാനമായി നൽകുന്നത് മൂന്നുകിലോ സ്വർ‌ണം

രാജ്യത്ത് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ന് പവന് 116480 രൂപയ്ക്കാണ് വിപണിയിൽ കച്ചവടം നടന്നത്. ഇന്ന് പവന് ഒറ്റയടിക്ക് 1640 രൂപയാണ് കൂടിയത്. നേരത്ത ഒന്നേകാൽ ലക്ഷം കടന്ന സ്വർണവില പിന്നീട് കുത്തനെ ഇടിഞ്ഞെങ്കിലും ഒരുലക്ഷത്തിന് താഴെ പോയിട്ടില്ല.

സ്വർണവില കൂടിയതോടെ പലരും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ സ്വർണാഭരണങ്ങൾ സമ്മാനമായി നൽകുന്ന പതിവും കുറഞ്ഞു. എന്നാൽ ഇന്ത്യൻ കോടീശ്വരനായ സതീഷ് സൻപാലിന്റെ സ്വർ‌ണഭ്രമത്തെ കുറിച്ചുള്ള ഭാര്യ തബിന്ദ സൻപാലിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദുബായിലെ ഇന്ത്യൻ കോടീശ്വരൻമാരുടെ കഥ പറയുന്ന നെറ്റ്ഫ്ലിക്സ് സീരിസിന്റെ ട്രെയിലറിലാണ് തബിന്ദ ഇക്കാര്യം പറയുന്നത്.

സ്വർണം വാങ്ങുന്നതാണ് സതീഷിന് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്നാണ് തബിന്ദ വ്യക്തമാക്കിയത്. എല്ലാവർഷവും സമ്മാനമായി അദ്ദേഹം എനിക്ക് മൂന്നു കിലോ സ്വർണം വാങ്ങിത്തരുമെന്ന് തബിന്ദ വീഡിയോയിൽ പറയുന്നു. ഒരു കിലോ സ്വർണത്തിന് ഇപ്പോൾ ഒന്നരക്കോടി വില വരും.

നിലവിലെ സ്വർണവില അനുസരിച്ച് മൂന്നുകിലോ സ്വർണത്തിന് ഏകദേശം നാലരക്കോടി വിലവരുമെന്നും അവർ കൂട്ടിച്ചേർ‌ത്തു.ദുബായ് ആസ്ഥാനമായ അനക്സ് ഹോൾഡിംഗ് എന്ന കമ്പനിയുടെ ചെയർമാനാണ് സതീഷ് സൻപാൽ . ബ്രിട്ടീഷ്- പാകിസ്ഥാനി വനിത തബിന്ദയാണ് ഭാര്യ. ഇവർക്ക് ഇസബെല്ല എന്ന ഒരു വയസുള്ള കുഞ്ഞുണ്ട്. മകൾക്ക് പിങ്ക് നിറത്തിലുള്ള റോൾസ് റോയ്‌സ് സതീഷ് സൻപാൽ സമ്മാനമായി നൽകിയത് നേരത്തെ വാർത്തയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *