‘പോറ്റിയിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ല’;സ്വർണക്കൊള്ള ക്കേസിൽ മു​രാ​രി​ ​ബാ​ബു​വി​ന്റെ മൊഴി പുറത്ത്

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​(​ഇഡി​)​ ചോദ്യം ചെയ്ത ​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​മു​രാ​രി​ ​ബാ​ബു​വി​ന്റെ മൊഴി പുറത്ത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും അനധികൃതമായി ഒരു രൂപപോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി.

സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​(​എ​സ്‌ഐടി​)​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത​ ​കേ​സി​ൽ​ ​ജാ​മ്യം​ ​ല​ഭി​ച്ച​ ​മു​രാ​രി​ ​ബാ​ബു​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 10​നാ​ണ് ​ക​ട​വ​ന്ത്ര​യി​ലെ​ ​ഇഡി​ ​ഓ​ഫീ​സി​ൽ​ ​ഹാ​ജ​രാ​യ​ത്.​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ലെ​ ​പ​ങ്ക്,​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​ബ​ന്ധ​മു​ള്ള​വ​ർ എന്നിവയെക്കു​റി​ച്ചാ​ണ് ​ഇഡി​ ​പ്ര​ധാ​ന​മാ​യും​ ​അ​ന്വേ​ഷി​ച്ച​തെ​ന്നാ​ണ് ​സൂ​ച​ന.കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് ഇഡി. ​

മു​ൻ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​എ​സ് ​ ​ശ്രീ​കു​മാ​റി​നും​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​കാ​ൻ​ ​ഇഡി​ ​നോ​ട്ടീ​സ് ​ന​ൽ​കിയിട്ടുണ്ട്. ജ​നു​വ​രി​ 29​ന് ​ജാ​മ്യം​ ​ല​ഭി​ച്ച​ ​എ​സ് ​ശ്രീ​കു​മാ​ർ​ ​ഈയാഴ്‌ച ​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​നോ​ട്ടീ​സി​ൽ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്നു.​ ​എ​സ്ഐടി​ ​കേ​സി​ൽ​ ​ജാ​മ്യം​ ​നേ​ടി​യ​വ​രി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച​ശേ​ഷം​ ​മ​റ്റ്​ ​പ്ര​തി​ക​ളി​ലേ​ക്കും​ ​ക​ട​ക്കാ​നാ​ണ് ​ഇ​ഡി​യു​ടെ​ ​നീ​ക്കം.അതേസമയം, ശബരിമല സ്വർണക്കൊള്ളയിലെ രണ്ടു കേസുകളിലും ഇടക്കാല കുറ്റപത്രം ഉടൻ നൽകാൻ എസ്ഐടി. ഇതിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്.

സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി നേടിയ ശേഷമായിരിക്കും കോടതിയിൽ സമർപ്പിക്കുക. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്കെല്ലാം സ്വാഭാവിക ജാമ്യം കിട്ടുന്ന സാഹചര്യമാണിപ്പോൾ. കുറ്റപത്രം വൈകുന്നതിൽ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയും ചെയ്തു.വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാൽ അതു കൂടി കുറ്റപത്രത്തിനൊപ്പം ഉൾപ്പെടുത്തും. ശബരിമലയിൽ നിന്ന് എത്രത്തോളം സ്വർണം കൊള്ളയടിച്ചെന്ന് ഈ റിപ്പോർട്ട് ലഭിച്ചാലേ ഉറപ്പിക്കാനാവൂ. കരട് കുറ്റപത്രം നിയമോപദേശത്തിന് അയയ്ക്കും. മാർച്ച് ആദ്യ വാരത്തോടെ കോടതിയിൽ സമർപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button