തൃക്കാക്കര കസ്റ്റഡി മരണം മെഡിക്കൽ ലീഗൽ പ്രോട്ടോകോൾ അട്ടിമറിച്ചെന്ന് ഡോ.കെ പ്രതിഭ

.കസ്റ്റഡി മർദ്ദനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിരവധി പരിഷ്കാരങ്ങളോടെ സർക്കാർ പുറത്തിറക്കിയ മെഡിക്കോ ലീഗൽ പ്രോട്ടോകോൾ അട്ടിമറിക്കുവാൻ ശ്രമിക്കുന്നതാണ് കസ്റ്റഡി മരണങ്ങൾക്ക് കാരണമെന്ന് കസ്റ്റഡി മർദ്ദനം തടയണമെന്ന് ആവിശ്യപ്പെട്ട് നിയമപോരാട്ടം നടത്തി സർക്കാരിനെ കൊണ്ട് പരിഷ്കരിച്ച വൈദ്യപരിശോധന മാർഗ്ഗരേഖ പുറത്തിറക്കിപ്പിച്ച ഡോ.കെ പ്രതിഭ പറഞ്ഞു.

നെടുകണ്ടം കസ്റ്റഡിമരണം അന്വേഷിച്ച് റിപ്പോർട്ട് നല്കിയ ജസ്റ്റിസ് നാരായണകുറിപ്പ് നല്കിയ നിർദ്ദേശങ്ങൾ അട്ടിമറിക്കുവാൻ ശ്രമങ്ങൾ നടന്നു. ഇതോടെ ഡോ.കെ പ്രതിഭ ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തുടർന്ന് കമ്മിഷൻ നിർദ്ദേശങ്ങൾ ഉൾകൊള്ളുന്ന മെഡിക്കൽ ലീഗൽ പ്രോട്ടോകോൾ സർക്കാർ നിരവധി പരിഷ്കാരങ്ങളോടെ പുറത്ത് ഇറക്കി.

ഡോ.കെ പ്രതിഭയുടെ നിലപാടിനെയും ജസ്റ്റിസ് നാരായണകുറിപ്പ് കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടികാട്ടിരുന്നു.പുതിയ മെഡിക്കൽ ലീഗൽ പ്രോട്ടോകോൾ യഥാവിധം അനുപാലിക്കുന്നതിൽ ചിലർ ഇപ്പോഴും കൃത്യവിലോപം കാട്ടുന്നതായും കൃത്യമായ വൈദ്യപരിശോധനകൾ അട്ടിമറിക്കുന്നതായും ഡോ.കെ പ്രതിഭ നിലവിൽ തൃക്കാക്കരയിൽ സംഭവിച്ച കസ്റ്റഡി മരണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *