സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണു; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാ‌ർത്ഥിനിക്ക് പരിക്ക്. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി വീണത്.

ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് വീണത്. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം വ്യക്തമല്ല. കാൽ വഴുതി വീണതാണോ ചാടിയതാണോ എന്ന കാര്യം വ്യക്തമല്ല. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിന് ഉൾപ്പെടെ പൊട്ടലുണ്ട്. ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *