അപ്പീൽ കാലയളവിൽ ആൻ്റണി രാജുവിൻ്റെ നിയമസഭ അംഗത്വം അയോഗ്യതയാക്കുവാൻ കഴിയില്ലെന്നും സസ്പെൻഷൻ ആവിശ്വപ്പെട്ട് സ്പീക്കർക്ക് കത്ത്

അപ്പീൽ കാലയളവിൽ ആൻ്റണി രാജുവിൻ്റെ നിയമസഭ അംഗത്വം അയോഗ്യതയാക്കുവാൻ കഴിയില്ലെന്നും സസ്പെൻഷൻ എന്ന മാതൃക നടപടി ആവിശ്വപ്പെട്ട് സ്പീക്കർക്ക് കത്ത്.കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ച ആൻ്റണി രാജു എംഎൽഎയുടെ അപ്പീൽ കാലയളവിൽ നിയമസഭ അംഗത്വം റദ്ദാക്കുവാനോ രാജി ആവിശ്യപ്പെടാനോ നിയമസഭാ സെക്രട്ടറിയേറ്റിന് കഴിയില്ലെന്നും അതിനാൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആൻ്റണി രാജുവിനെ സസ്പെൻഡ് ചെയ്ത് മാതൃക നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് സ്പീക്കർക്ക് കത്ത് നല്കി.

തടവ് ശിക്ഷ വിധിച്ച കോടതി വിധി ന്യായത്തിൽ തന്നെ ഒരു മാസത്തേയ്ക്ക് വിധിയ്ക്ക് എതിരെ അപ്പീൽ സമയം അനുവദിച്ചിട്ടുണ്ട്. അതിനാൽ പ്രസ്തുത അപ്പീൽ സമയപരിധിയിൽ എംഎൽഎ സ്ഥാനത്തിന് അയോഗ്യത കല്പിക്കുവാൻ കഴിയില്ല. അപ്പീലിന് സ്റ്റേ കിട്ടില്ലെങ്കിൽ എംഎൽഎ സ്ഥാനത്തിൽ നിന്ന് പുറത്താക്കാം. അപ്പീൽ കാലയളവിൽ മാതൃക നടപടിയെന്ന നിലയിൽ വിധിയുടെ പശ്ചാത്തലത്തിൽ നിയമസഭാ അംഗത്വം സസ്പെൻഡ് ചെയ്യുവാൻ സാധിക്കുമെന്ന് കത്തിൽ അഡ്വ.കുളത്തൂർ ജയ്സിങ് ചൂണ്ടികാട്ടുന്നു.

നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് ആൻ്റണി രാജു കുറ്റക്കാരാനായി കണ്ടെത്തിയത്. പരമാവധി ശിക്ഷ തിരുവനന്തപുരം സജെഎം കോടതിയിൽ നിന്നുമാണ് ഉണ്ടാകുവാൻ പോകുന്നത്. ജീവപര്യന്തം ശിക്ഷാവിധിയ്ക്ക് യോഗ്യമായ കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.

ആൻ്റണി രാജു മുൻ മന്ത്രി കൂടിയാണ്. 32 വർഷങ്ങൾക്കുശേഷമാണ് കേസിൽ കോടതി വിധി ഉണ്ടായിരിക്കുന്നത്. കേസിൽ രണ്ടാം പ്രതി ആൻ്റണി രാജുവും ഒന്നാം പ്രതി കെ.എസ് ജോസും കുറ്റക്കാരാണ്.1990 ഏപ്രിൽ 4 ന് അടി വസ്ത്രത്തിൽ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരി മരുന്നുമായി ഓസ്ട്രേലിയൻ പൗരൻ ആൻഡ്രുസാൽ വദോറിനെ രക്ഷിക്കുവാൻ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.

ഗുഡാലോചനയും തെളിവ് നശിപ്പിക്കലും ഉൾപ്പെടെ ആറുവകുപ്പുകളിൽ പ്രതികൾ കുറ്റക്കാരാണ്. ഇതിൽ ഐപിസി 409, 34 എന്നീ വകുപ്പുകളാണ് പ്രധാനമായിട്ടുള്ളത്. 10 വർഷം മുതൽ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ് തെളിഞ്ഞത്. ഐപിസി 120ബി 201 തുടങ്ങിയ വകുപ്പുകൾ നിലനില്ക്കുന്നതുമാണ്. ഇപ്പോൾ പ്രതികളെ കുറ്റക്കാരായി പ്രഖ്യാപിച്ച കോടതിയ്ക്ക് പരമാവധി ശിക്ഷ നല്കുവാൻ അധികാരപരിധി ഇല്ലാത്തതിനാലാണ് ശിക്ഷാവിധി പുറപ്പെടുവിക്കുവാൻ സിജെഎം കോടതിയിലേയ്ക്ക് മാറ്റിയത്.

അഭിഭാഷകനും പൊതു പ്രവർത്തകനും യോജിക്കാത്ത നടപടിയാണ് ആൻ്റണി രാജുവിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നും കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ മാതൃക നടപടിയെന്ന നിലയിൽ ആൻ്റണി രാജുവിൻ്റെ നിയമസഭാ അംഗത്വം ഉടൻ സസ്പെൻഡ് ചെയ്യണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *