ജ്യോത്സ്യൻ വിജയൻ നമ്പൂതിരി അന്തരിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്നത് ഇദ്ദേഹമായിരുന്നു

തിരുവനന്തപുരം: ജ്യോത്സ്യൻ വിജയൻ നമ്പൂതിരി (60) അന്തരിച്ചു. 30 വർഷത്തോളമായി ആറ്റുകാൽ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണായിരുന്നു മരണം. കരൾ രോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു.

ആറ്റുകാൽ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിക്കുന്നതിനായി പാലക്കാട് കോട്ടായിയിൽ നിന്ന് വർഷങ്ങൾക്ക് മുൻപാണ് വിജയൻ നമ്പൂതിരി തിരുവനന്തപുരത്തെത്തിയത്. ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു. സവിതയാണ് ഭാര്യ. മക്കൾ: ആരഭി ജി എൻ, അദ്വൈത് ജി എൻ. സംസ്‌കാരം പിന്നീട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *