ശമ്പളം നല്‍കുന്നതിനായി സംസ്ഥാനം ചെലവഴിക്കുന്ന തുകയില്‍ 50 ശതമാനവും അദ്ധ്യാപകര്‍ക്കാണ് നല്‍കുന്നതെന്ന് കെ.എന്‍.ബാലഗോപാല്‍

തൊടിയൂര്‍: ശമ്പളം നല്‍കുന്നതിനായി സംസ്ഥാനം ചെലവഴിക്കുന്ന തുകയില്‍ 50 ശതമാനവും അദ്ധ്യാപകര്‍ക്കാണ് നല്‍കുന്നതെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. തൊടിയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 1.30 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം കേരളമാണ്.
രണ്ടാം സ്ഥാനത്തുള്ള തെലുങ്കാനയില്‍ 6500 സ്‌കൂളുകളുള്ളപ്പോള്‍ കേരളത്തില്‍ 13,500 സ്‌കൂളുകളാണുള്ളതെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ ഫലമായി വലിയ മാറ്റങ്ങളാണ് നാട്ടില്‍ ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സി.ആര്‍.ആര്‍.മഹേഷ് എം.എല്‍.എ അദ്ധ്യക്ഷനായി.പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്ത രമേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അനില്‍ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.രാജീവ്, ഗ്രാമപഞ്ചായത്തംഗം കെ.ധര്‍മ്മ ദാസ് ,ഡി.വിജയലക്ഷ്മി, കെ.ആര്‍.സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക എസ്.സുസ്മി നന്ദി പറഞ്ഞു.



