ചില നക്ഷത്രക്കാർ പൊതുവെ അഹങ്കാരികൾ എന്ന് മുദ്രകുത്തപ്പെടുന്ന നക്ഷത്രക്കാർ

ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാർ പൊതുവെ അഹങ്കാരികൾ എന്ന് മുദ്രകുത്തപ്പെടാറുണ്ട്. പക്ഷേ അടുത്ത് മനസിലാക്കുന്നവർ ഇക്കൂട്ടരുടെ ആത്മാർത്ഥതയിലും ഉദ്ദേശശുദ്ധിയിലും ആകൃഷ്ടരാകാറുണ്ട്.
ഭരണി: ആത്മാഭിമാനത്തെ സംരക്ഷിക്കുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഈ നക്ഷത്രക്കാർ. എടുത്തടിച്ചു സംസാരിക്കുന്ന പ്രകൃതമായതിനാൽ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാൻ കാരണമാകും. തമാശ രൂപേണ പറയുന്ന കാര്യങ്ങൾ പോലും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ട്.
പൂരം: ആരോടും അഭിപ്രായം പ്രകടിപ്പിക്കാൻ മടിയില്ലാത്തവരാണ് ഇക്കൂട്ടർ. സ്വന്തം കഴിവിൽ വിശ്വസിച്ചു മുന്നേറുന്ന ഇക്കൂട്ടരെ ചില സാഹചര്യങ്ങളിൽ കുടുംബക്കാർ പോലും മനസിലാക്കാറില്ല. ആഗ്രഹിക്കുന്നത് നേടാൻ എത്ര കഷ്ടപ്പെടാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ആവശ്യത്തിൽ കൂടുതൽ മുഖവിലയ്‌ക്കെടുക്കാറുമില്ല.
തൃക്കേട്ട: തുറന്ന മനസ്സാണ് ഇക്കൂട്ടർക്ക്. ശരി എന്നു തോന്നുന്നത് വരുംവരായികകൾ നോക്കാതെ നടപ്പാക്കിയിരിക്കും. മറ്റുള്ളവരുടെ അഭിപ്രായത്തിന് വില കൽപ്പിക്കാത്തവരായതിനാൽ അഹങ്കാരികൾ എന്ന് തോന്നും.
പൂരാടം: തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നവരാണ് ഇക്കൂട്ടർ . തന്മൂലം പല തെറ്റിദ്ധാരണകൾക്കും കാരണമാകും. തീരുമാനം ശരിയോ തെറ്റോ എന്ന് ചിന്തിക്കാറില്ല. ആത്മവിശ്വാസം കൂടുതലുള്ള ഇക്കൂട്ടരെ സംസാരിച്ചു തോൽപ്പിക്കാനാവില്ല.
ഉത്തൃട്ടാതി:ആത്മാർത്ഥത കൂടുതലുള്ള ഇക്കൂട്ടർ ഒന്നിലധികം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത് വഴി പലപ്പോഴും കുഴപ്പങ്ങളിൽ ചാടാറുണ്ട്. ഇവരുടെ ജീവിതത്തിൽ അലസതയ്ക്ക് യാതൊരു പ്രാധാന്യവുമില്ല. ഒരു കാര്യം തീരുമാനിച്ചാൽ അതിനായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരാണ്. ആജ്ഞാശക്തി കൂടുതലുള്ള ഇക്കൂട്ടർ സമൂഹത്തിൽ വേറിട്ട് നിൽക്കും.



