ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി എവിടെയെന്ന പരിഹാസവുമായി ജെഡിയു

ദില്ലി: ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി എവിടെയെന്ന പരിഹാസവുമായി ജെഡിയു രംഗത്ത്. ഹൈഡ്രജൻ ബോംബിനെ കുറിച്ച് മിണ്ടാട്ടമില്ല. വോട്ടർപട്ടിക പരിഷ്ക്കരണം പ്രചാരണമാക്കാൻ കോൺഗ്രസിനെ വെല്ലുവിളിക്കുന്നു. ബിഹാറിൽ അക്കാര്യം ഇപ്പോൾ വിഷയമേയല്ലെന്നും ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡൻ്റ് സഞ്ജയ് ഝാ എംപി പറഞ്ഞു

അതിനിടെ ബീഹാറിൽ മഹാസഖ്യത്തിലെ തർക്കം തീർക്കാൻ തിരക്കിട്ട നീക്കം. കെ സി വേണുഗോപാൽ തേജസ്വി യാദവുമായി സംസാരിച്ചു. പരമാവധി മണ്ഡലങ്ങളിൽ പരസ്പര മത്സരം ഒഴിവാക്കും. അശോക് ഗലോട്ടിനെ പറ്റ്നയിലേക്കയക്കാൻ കോൺഗ്രസ് തീരുമാനിച്ചു

മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയ ജെഎംഎമ്മിനെ ശിവസേന പിന്തുണച്ചു. ആര്‍ജെഡിയും കോണ്‍ഗ്രസും മുന്നണി മര്യാദ കാട്ടിയില്ലെന്ന് ആക്ഷേപിച്ച ശിവസേന, കോണ്‍ഗ്രസ് രണ്ട് സീറ്റെങ്കിലും ജെഎംഎമ്മിന് നല്‍കണമെന്നാവശ്യപ്പെട്ടു. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് 6 മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ജെഎംഎം പിന്നീട പിന്‍മാറുകയായിരുന്നു. മുന്നണിയില്‍ നിന്നുണ്ടായ തിരിച്ചടിയില്‍ ദേശീയ തലത്തില്‍ ഇന്ത്യ സഖ്യവുമായുള്ള സഹകരണം ജെഎംഎം പുനപരിശോധിച്ചേക്കാനിടയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *