ജയറാം-കാളിദാസ് ചിത്രം ആശകൾ ആയിരം; ചിത്രീകരണം തുടങ്ങി

ജയറാമും മകൻ കാളിദാസും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ‘ആശകൾ ആയിരം’ ചിത്രീകരണം തുടങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒരുമിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. ജയറാമും മകള്‍ മാളവികയും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജ ചടങ്ങുകൾ ആരംഭിച്ചത്. വൻ പ്രദർശനവിജയം നേടിയ ഒരു വടക്കൻ സെൽഫി , സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമാണം. കാക്കനാട്, മാവേലിപുരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ സലാം ബാപ്പു സ്വിച്ചോൺ കർമം നിർവഹിച്ചു കൊണ്ടാണ് ചിത്രീകരണം തുടങ്ങിയത്. സംവിധായകൻ കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നൽകി.

കൃഷ്ണകുമാറിന്റെ മകള്‍ ഇഷാനി കൃഷ്ണകുമാറാണ് നായിക. അഹാനയുടെ ഇളയ സഹോദരിയായ ഇഷാനി മമ്മൂട്ടി നായകനായ ‘വണ്‍’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സായ് കുമാര്‍, അജു വര്‍ഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്, കൃഷ്ണശങ്കര്‍, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കര്‍ ഇന്ദുചൂഡന്‍, ഇഷാന്‍ ജിംഷാദ്, നിഹാരിക, നന്ദന്‍ ഉണ്ണി, സൈലക്‌സ് ഏബ്രഹാം, ശ്യാംലാല്‍ ,ഗോപന്‍ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.
ജൂഡ് ആന്തണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. തിരക്കഥ അരവിന്ദ് രാജേന്ദ്രന്‍ -ജൂഡ് ആന്തണി ജോസഫ്. സംഗീതം സനല്‍ ദേവ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിങ് ഷഫീഖ് വി.ബി. കലാസംവിധാനം – നിമേഷ് താനൂര്‍. മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍. കോസ്റ്റ്യും ഡിസൈന്‍ അരുണ്‍ മനോഹര്‍. സ്റ്റില്‍സ് ലിബിസണ്‍ ഗോപി.

ചീഫ് അസ്സോ. ഡയറക്ടര്‍ ബേബി പണിക്കര്‍. പ്രോജക്റ്റ് ഡിസൈനര്‍ ആന്‍ഡ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍. എം. ബാദുഷ. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ് സക്കീര്‍ ഹുസൈന്‍.
പ്രൊഡക്ഷന്‍ മാനേജര്‍ അഭിലാഷ് അര്‍ജുന്‍. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. കോ പ്രൊഡ്യൂസേര്‍സ് ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍. കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഓ: പ്രതീഷ് ശേഖര്‍. വാഴൂര്‍ ജോസ്.



