ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ആദ്യ സീരിസ് ‘ബാഡ്സ് ഓഫ് ബോളിവുഡ്

ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന ആദ്യ സീരിസ് ‘ബാഡ്സ് ഓഫ് ബോളിവുഡ്’ (The BA***DS of Bollywood) ഫസ്റ്റ് ലുക്ക് പുറത്ത്. വയലിൻ വായിച്ച് ഷാറുഖ് ഖാന്റെ ‘മൊഹബ്ബത്തേൻ’ എന്ന ചിത്രത്തിലെ ഡയലോഗ് പറഞ്ഞു കൊണ്ടാണ് വിഡിയോയിൽ ആര്യൻ ഖാൻ പ്രത്യക്ഷപ്പെടുന്നത്. റൊമാന്റിക്കായി തുടങ്ങുന്ന വിഡിയോ പെട്ടെന്നാണ് ഫൈറ്റ് – ആക്ഷൻ മൂഡിലേക്ക് മാറുക. ‘ഇത് കുറച്ച് കടന്ന കൈയാണെന്ന് തോന്നുന്നുണ്ടോ?.

ഉണ്ടെങ്കിൽ അതുമായി പൊരുത്തപ്പെടുക. കാരണം എന്റെ ഷോ കുറച്ച് ക്രെയ്സി ആണ്’ എന്ന് വിഡിയോയിൽ ആര്യൻ ഖാൻ പറയുന്നുണ്ട്. ബോളിവുഡ് സിനിമാ വ്യവസായത്തെ കുറിച്ചാണ് സീരീസ് സംസാരിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് വി‍ഡിയോയിൽ പറയുന്നു. പ്രണയവും സംഘട്ടനവും തന്നെയാണ് ആര്യൻ സീരിസിൽ ചിത്രീകരിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ലക്ഷ്യയും സഹേർ ബംബയുമാണ് സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്. ഷാറുഖ് ഖാന്റെ സമൂഹമാധ്യമ പേജി

നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ചാണ് സീരിസ് നിർമിക്കുന്നത്. പ്രധാന കഥാപാത്രങ്ങളല്ലാതെ സീരിസിൽ ആരൊക്കെ അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഷാറുഖ് ഖാൻ, രൺബീർ കപൂർ, രൺവീർ സിങ്, കരൺ ജോഹർ, ബോബി ഡിയോൾ എന്നിവർ അതിഥികളായി എത്തും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പ്രിവ്യു ഓഗസ്റ്റ് 20 ന് പുറത്തിറങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *