സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയതിനെ ന്യായീകരിച്ച് വിജയ് ബാബു. സാന്ദ്രക്ക്

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലേക്കുള്ള സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയതിനെ ന്യായീകരിച്ച് വിജയ് ബാബു. സാന്ദ്രക്ക് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവില്ല.
വ്യക്തിക്കല്ല മറിച്ച് കമ്പനിക്കാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. 2016 ല്‍ കമ്പനിയില്‍ നിന്നും സാന്ദ്ര രാജിവെക്കുകയും തന്റെ ഷെയറുകള്‍ പിന്‍വലിക്കുകയും ചെയ്തു. പരാതികളില്‍ കോടതി തീരുമാനമെടുക്കെട്ടെ എന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍ വിജയ് ബാബുവിന്റെ പോസ്റ്റിനെതിരെ സാന്ദ്ര തോമസ് രംഗത്തെത്തി. ചിലരുടെ കുതന്ത്രങ്ങൾ മറനീക്കി പുറത്തുവരുന്നു. നിയമപരമായി തന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന ഒന്നും വിജയ് ബാബുവിന്റെ പോസ്റ്റിൽ ഇല്ലെന്നും സാന്ദ്ര പറഞ്ഞു.