ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യുടെ ജാനകി മാറ്റണം; കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ സിനിമയ്ക്ക് സെൻസർ കട്ട്

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നായകനായ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിൽ. ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസർ കട്ട്. സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിൽ. സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു.

ജാനകി എന്ന പേര് മാറ്റണം. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. ജൂൺ 27 നാണു സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്.

സുരേഷ് ഗോപി ആണ് സിനിമയിലെ നായകൻ. സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. സിനിമ ഈ വെള്ളിയാഴ്ച പ്രദർശിപ്പിക്കനാകില്ലെന്ന് സംവിധയകൻ പ്രവീൺ നാരായണൻ അറിയിച്ചു.

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- ജാനകി vs ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നുവെന്ന് നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.

ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ പൂർത്തിയായി U/A 13+ റേറ്റിങ് ലഭിച്ചിരുന്നു. ചിത്രത്തിന് ഒരു കട്ട് പോലുമില്ലാതെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *