അൻവറിനായി യൂസുഫ് പഠാൻ വരുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞായറാഴ്ച എത്തിയേക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് പിന്തുണയുമായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ കേരളത്തിലേക്ക്. ജൂണ്‍ 15 ന് യൂസുഫ് പഠാന്‍ എത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം അറിയിച്ചത്. കേരളത്തിൽ റോഡ് ഷോ ഉൾപ്പടെ നടത്തുമെന്നാണ് വിവരം.ബഹറാംപൂര്‍ എം പിയാണ് യൂസുഫ് പഠാന്‍. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ എംപിയായത്.അതേസമയം, തൃണമൂൽ എംപി മഹുവ മൊയ്ത്ര വിവാഹത്തിരക്കുകൾ കാരണം നിലമ്പൂരിലേക്ക് എത്തില്ലെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *