വാഹന പിഴയിൽ 50% ഇളവ്: ഇന്ന് (ഏപ്രിൽ 30) അവസാനിക്കും

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ കുടിശ്ശികയായ പിഴകൾ അടയ്ക്കാത്ത വാഹന ഉടമകൾക്ക് കേരള സർക്കാർ വലിയ ആശ്വാസം പ്രഖ്യാപിച്ചു. 2024 ഡിസംബർ 31 വരെ രജിസ്റ്റർ ചെയ്ത ട്രാഫിക് നിയമലംഘന കേസുകളിലെ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകുന്ന ഒറ്റത്തവണ ആംനസ്റ്റി പദ്ധതി നിലവിലുണ്ട്.

സംസ്ഥാനത്ത് 1.02 കോടിയിലധികം ഇ-ചലാൻ കേസുകളിലായി ഏകദേശം ₹932 കോടിയിലധികം പിഴ കുടിശ്ശികയായി തുടരുന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് ഈ തീരുമാനം എടുത്തത്. നിരവധി വാഹന ഉടമകൾ പിഴ തുക കൂടുതലായതിനാൽ കുടിശ്ശിക തീർക്കാതെ തുടരുന്നതും, കോടതികളിൽ കേസുകൾ വർധിക്കുന്നതും പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്.

ഹെൽമറ്റ് ധരിക്കാത്തത്, സീറ്റ് ബെൽറ്റ് ലംഘനം, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, ലൈസൻസ് ഇല്ലാതെ ഡ്രൈവിംഗ്, ഓവർസ്പീഡ്, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിംഗ്, അനധികൃത ഓവർലോഡിംഗ് തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ ഈ ഇളവിന്റെ പരിധിയിൽ ഉൾപ്പെടും.

ഇളവ് ലഭിക്കാൻ വാഹന ഉടമകൾ ഔദ്യോഗിക MVD പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പണമടയ്ക്കണം. അവസാന തീയതി ഇന്നാണ് (ഏപ്രിൽ 30), 2026 ആണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സമയം നീട്ടില്ലെന്നുമാണ് റിപ്പോർട്ട്.

പോർട്ടൽ: MVD Kerala Service Portal

പിഴ കുടിശ്ശികയുള്ളവർക്ക് പകുതി തുക മാത്രം അടച്ച് നിയമനടപടികൾ അവസാനിപ്പിക്കാൻ കഴിയുന്ന ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *