ഇടുക്കി: പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. മൂന്ന് വർഷത്തിന് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പെൺകുട്ടിക്ക് 13 വയസായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നതാണ് കേസ്. പ്രതി തന്നോട് മോശമായി പെരുമാറിയെന്ന് പെൺകുട്ടി പറഞ്ഞു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി വിവരം തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.