വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍

പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനമിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയിരുന്നു. ബില്ലിന്‍മേല്‍ ലോകസ്ഭയില്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 17 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. ലോക്സഭയില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് ചെയ്തത്. രാജ്യസഭയിലെ വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു.അതേസമയം, വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹര്‍ജികള്‍ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. നിയമത്തിനെതിരെ ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ട്. ഈ ഹര്‍ജികളിന്‍മേലാണ് തടസ ഹര്‍ജി നൽകിയത്.

വിധി ഫെഡറല്‍ സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്’; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

Related Articles

Leave a Reply

Your email address will not be published. Required fields are marked *