പകർച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര നടപടി; ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ പ്രാഥമിക റിപ്പോർട്ട് ആരോഗ്യ മന്ത്രി K. Muraleedharan ന് സമർപ്പിച്ചു. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ ഡോ. എസ്.എസ്. ലാൽ, കൺവീനർ ഡോ. ശ്രീജിത് എൻ. കുമാർ, അംഗം ഡോ. എ. അൽത്താഫ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് കൈമാറിയത്.

റിപ്പോർട്ട് വിശദമായി പരിശോധിച്ച് അടിയന്തര പ്രാധാന്യത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടുതൽ ചർച്ചകൾക്ക് ശേഷം വിവിധ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകൾ സന്ദർശിച്ച് സമിതി വിശദമായ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

Nipah Virus Infection എന്തുകൊണ്ട് പ്രത്യേക പ്രദേശങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നു, Amoebic Meningoencephalitis ന്റെ ഉറവിടം എന്താണ് തുടങ്ങിയ വിഷയങ്ങളിൽ സമിതി വിശദമായ പഠനം നടത്തും.

പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേഗത്തിൽ ആശ്വാസം നൽകുന്ന ശുപാർശകൾ ഉടൻ നടപ്പാക്കുമെന്നും സമിതി അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് Dengue Fever കേസുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും, Shigellosis പോലുള്ള ജലജന്യ രോഗങ്ങൾ ഈ വർഷം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നാണ് വിലയിരുത്തൽ.

El Niño പ്രതിഭാസവും ആഗോള കാലാവസ്ഥാ വ്യതിയാനവും മൂലം ഡെങ്കിപ്പനി, Chikungunya പോലുള്ള കൊതുകുജന്യ രോഗങ്ങൾ വരും മാസങ്ങളിൽ കൂടുതൽ വ്യാപിക്കാനിടയുണ്ടെന്ന് സമിതി മുന്നറിയിപ്പ് നൽകി.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ‘പ്രതിരോധയജ്ഞം ഗോൾ’ എന്ന പേരിൽ പ്രത്യേക പരിപാടികൾ നടപ്പാക്കണമെന്ന ശുപാർശയും സമിതി മുന്നോട്ടുവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button