വമ്പൻ പ്രഖ്യാപനങ്ങളുമായി UDF സർക്കാരിന്റെ കന്നി ബഡ്‌ജറ്റ്

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്‍റെ കന്നി ബജറ്റിന് തുടക്കമായി. ആര്‍ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്.
സംസ്ഥാന ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും , വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തും, പിന്നോക്കക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടയും മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബഡ്‌ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ;
സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കും.
കൊച്ചി ആലുവ പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഗ്ലോബൽ ഗോൾഡ് ഹബ്ബ് കൊച്ചിയിൽ സ്ഥാപിക്കും.
പുതുതലമുറയുടെ സംരംഭത്തിന് ഇൻക‍്യുബേഷൻ സെന്‍റർ ആരംഭിക്കുമെന്നും ഇതിനായി 10 കോടി വകയിരുത്തും.
റബ്ബറിന്റെ താങ്ങു വില 250 രൂപയായി ഉയർത്തും.
കേരള സ്‌കൂള്‍ ഓഫ് പ്ലാനിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സ്ഥാപനം തുടങ്ങും. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി.
മനുഷ്യ മൃഗ സംഘര്‍ഷം ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യ സജ്ജമാക്കും. ഇതിനായി 192 കോടി വകയിരുത്തും.
പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ പേരിൽ റാഗിങ്ങ് തടയാനുള്ള പദ്ധതി.
കശുവണ്ടി മേഖലയ്ക്ക് 56 കോടി രൂപയും കാർഷിക മേഖലയ്ക്ക് 1534.98 കോടിയും തദേശസ്വയംഭരണ മേഖലക്ക് 127 കോടിയും മൃഗസംരക്ഷണ മേഖലയ്ക്ക് 258.8 കോടിയും മത്സ്യ മേഖലയ്ക്ക് 50 കോടി രൂപയും വകയിരുത്തി.
വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി നടപ്പിലാക്കും. രോഗപരിപാലന പരിശീലനം നൽകും.
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കുമെന്നും മുഖ‍്യമന്ത്രി.
ലാൻഡ് ബാങ്ക് സൃഷ്ടിക്കും. ആവശ്യമായ നിയമനിർമ്മാണം നടത്തും. ഭൂമി പരിവർത്തനം സുതാര്യമാക്കും. ഭൂനിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കും.
ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയിൽ റിസര്‍ച്ച് പാര്‍ക്ക്. വകയിരുത്തുന്നത് 60 കോടി.
ജെൻസികൾക്കു വേണ്ടി സ്റ്റാർട്ട് അപ്പ് പദ്ധതി ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും.
ബ്രാന്‍ഡ് കേരളം ആരംഭിക്കും. ആഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ കേരള ഉല്‍പ്പന്നങ്ങള്‍ വ്യാപകമാക്കും.
കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി.
3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറിൽ കൊല്ലം, തിരുവന്തപുരം, ആലപ്പുഴ ജില്ലകള്‍



