പഹൽഗാം ഭീകരാക്രമണത്തിലെ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു’; അമിത് ഷാ

ന്യൂഡല്‍ഹി:പഹൽഗാം ഭീകരാക്രമണത്തിലെ സൂത്രധാരന്‍ ഉള്‍പ്പടെ മൂന്ന് ഭീകരരെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ . ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സുലൈമാൻ ഉൾപ്പെടെയുള്ളവരെയാണ് വധിച്ചതെന്ന് അമിത്ഷാ ലോക്സഭയില്‍ പറഞ്ഞു.കൊല്ലപ്പെട്ടവര്‍ പാകിസ്താന്‍ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.


‘ഓപ്പറേഷന്‍ മഹാദേവിലൂടെയാണ്’ ഭീകരര്‍ക്കെതിരായ നീക്കം സൈന്യം നടത്തിയത്. ഭീകരിൽനിന്ന് പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു.ഫോറൻസിക് പരിശോധനയിൽ ആയുധങ്ങൾ തിരിച്ചറിഞ്ഞു. താൻ സംസാരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും’ ഷാ പറഞ്ഞു.

ഓപ്പറേഷൻ മഹാദേവിൽ പ്രതിപക്ഷം നിരാശരാണെന്നും ഭീകരരെ വധിച്ചതിൽ പ്രതിപക്ഷം സന്തുഷ്ടരല്ലെന്നും അമിത് ഷാ പറഞ്ഞു.അമിത് ഷായുടെ ലോക്സഭാ പ്രസംഗത്തിന് ശശി തരൂര്‍ എം.പി കൈയിടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *