വീട്ടിൽ നിന്നിറങ്ങി ജോലിസ്ഥലത്തേക്ക് പോയ യുവതിയെ കാണാനില്ല; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0

കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് ബിസ്‌മിയെ കാണാനില്ലെന്ന് പരാതി. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഇവർ. വൈകിട്ട് ഭർത്താവ് പഞ്ചായത്ത് ഓഫീസിൽ എത്തി അന്വേഷിച്ചപ്പോഴാണ് ഇവർ ഇവിടെ എത്തിയിട്ടില്ലെന്ന് അറിയുന്നത്.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ബിസ്‌മി വീട്ടിൽ നിന്നിറങ്ങിയത്. വൈകിട്ട് മടങ്ങിയെത്തേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്നാണ് ഭർത്താവ് പഞ്ചായത്ത് ഓഫീസിലെത്തിയത്. അപ്പോഴാണ് ബിസ്‌മി അന്നേദിവസം ജോലിക്ക് എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇന്നലെ രാവിലെ 10. 21ന് വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ബിസ്‌‌മി ബസിൽ കയറി പോയെന്നാണ് വിവരം. ഇവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിസ്‌മിക്ക് ചില കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here