പ്രവാസി കമ്മീഷൻ അദാലത്ത് മെയ് 25, 26 തീയതികളിൽ

പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഗണിക്കുന്നതിനായി പ്രവാസി കമ്മീഷൻ അദാലത്ത് മെയ് 25, 26 തീയതികളിൽ സംഘടിപ്പിക്കും. തൈക്കാട് നോർക്ക സെന്ററിലെ ആറാം നിലയിലുള്ള എൻ.ആർ.ഐ (കെ) കമ്മീഷൻ ഹെഡ് ഓഫീസിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അദാലത്തിൽ പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നൽകും.
കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊന്മാക്കൽ, കമ്മീഷൻ സെക്രട്ടറി ജയറാം കുമാർ ആർ. എന്നിവരും സംബന്ധിക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തിൽ ഉന്നയിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 2322311



