വിദേശരാജ്യങ്ങളിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വിശദീകരിക്കുന്ന കേന്ദ്ര സംഘത്തിൽ തരൂർ

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ വിദേശരാജ്യങ്ങൾക്ക് മുന്നിൽ നിലപാട് വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിന്‍റെ നേതൃത്വത്തിൽ ശശി തരൂർ തന്നെ. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന ആദ്യ സംഘത്തിൽ തരൂരിനെ കേന്ദ്രം ഉള്‍പ്പെടുത്തി. കേന്ദ്ര സർക്കാറിന്‍റെ ക്ഷണം ശശി തരൂർ സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ.

നേരത്തെ, ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളിൽ ശശി തരൂരിനു കോൺഗ്രസ് നേതൃത്വം ശക്തമായ താക്കീത് നൽകിയിരുന്നു. പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായത്തിന്‍റെ പേരിലായിരുന്നു താക്കീത്.


Also Read :ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചു.


അഭിപ്രായപ്രകടനത്തിനു കോൺഗ്രസ് സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും തരൂർ ‘ലക്ഷ്മണരേഖ’ കടന്നു എന്ന് പ്രവർത്തകസമിതി യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. തരൂർ കൂടി പങ്കെടുത്ത മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലായിരുന്നു ഈ വിമർശനം. പാർട്ടിയുടെ അഭിപ്രായമാണ് സമൂഹത്തിൽ അവതരിപ്പിക്കേണ്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *