ഓണക്കാല വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട് സപ്ലൈകോ

തിരുവനന്തപുരം: ഓണക്കാലത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട് സപ്ലൈകോ. ഓണക്കാല വില്‍പ്പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. 55.21 ലക്ഷം ഉപഭോക്താക്കളാണ് ഉത്രാട ദിനത്തില്‍ ഉച്ചവരെ സപ്ലൈകോയിലെത്തിയത്. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പാക്കാനായെന്നും സപ്ലൈകോ വ്യക്തമാക്കി.
വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാന്‍ സപ്ലൈകോയ്ക്ക് സാധിച്ചിട്ടുണ്ട്. ശബരി വെളിച്ചെണ്ണ വില്‍പ്പനയിലൂടെ 68.96 കോടി രൂപയാണ് സ്‌പ്ലൈകോ നേടിയത്. 1.11 ലക്ഷം ലിറ്റര്‍ കേര വെളിച്ചെണ്ണ വില്‍പ്പനയിലൂടെ 4.95 കോടി രൂപ നേടിയിട്ടുണ്ട്.