സംസ്ഥാന ബോക്സിംഗ് ജൂനിയർ മത്സരത്തിൽ മികവ് തെളിയിച്ച രോഹിതിന് ആദരം

തിരുവനന്തപുരം: സംസ്ഥാനതല ബോക്സിംഗ് ജൂനിയർ വിഭാഗം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിതിനെ സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള വി ദക്ത തൊഴിലാളികളുടെ സംഘടനയായ Skilled Workers Union, രാജാജിനഗർ (ചെങ്കൽചുള) വസതിയിലെത്തി ആദരിച്ചു.

യൂണിയൻ ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. ബി. സത്യൻ രോഹിതിനെ അനുമോദിച്ചു. യൂണിയൻ ഭാരവാഹികളായ വി.എസ്. മാത്യു, വി. വിജയകുമാർ, എ. അജിതപ്രസാദ്, പ്രഭ, രാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രോഹിതിന്റെ കായിക മികവിനെ പ്രശംസിച്ച നേതാക്കൾ, എല്ലാ ഘട്ടങ്ങളിലും പ്രോത്സാഹനവുമായി സംഘടന ഒപ്പമുണ്ടായിരുന്നുവെന്നും, ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെയെന്നും ആശംസിച്ചു.

“കായിക രംഗത്ത് യുവതലമുറയുടെ നേട്ടങ്ങൾ സമൂഹത്തിന് അഭിമാനമാണ്. രോഹിതിന്റെ വിജയം കൂടുതൽ യുവാക്കൾക്ക് പ്രചോദനമാകട്ടെ” എന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button