നടുറോഡിൽ വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച് പ്രണയരംഗം, രേണു സുധിക്കും ദാസിനും രൂക്ഷവിമർശനം

0

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ റീലുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്തിടെ ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിലർ ഇരുവരെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു.

ഇരുവരുടെയും പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നടുറോഡിൽവച്ച് വീഡിയോ ചിത്രീകരിക്കുകയാണ്. പ്രണയരംഗമാണ് അഭിനയിക്കുന്നത്. ഒരു ഭാഗത്തുനിന്ന് വണ്ടി പോകുന്നത് കാണാം.ഇതിനിടയിൽ ബൈക്കിലെത്തിയ രണ്ടുപേർ ഇവരെ വഴക്കുപറയുന്നത് കാണാം. ഇവർ വണ്ടി കൊണ്ട് പോകുമ്പോൾ ക്യാമറയുടെ പിറകിലുള്ള ആരോ സെൻട്രലിലൂടെ പോകല്ലെന്നല്ലേ പറഞ്ഞതെന്ന് പറയുന്നതും വീഡിയോയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here